കോട്ടയം: ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഈവനിംഗ് ഒ.പിയിൽ ഫാർമസിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത ഡിഫാം / ബിഫാം ആണ് യോഗ്യത. പ്രായപരിധി 50.
യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന് രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തണം.
അതേസമയം, ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ ആയ തസ്തികയുടെ ( കാറ്റഗറി നമ്പർ 092/2021 ) അഭിമുഖം മെയ് അഞ്ചിന് ഉച്ചയ്ക്ക് 12 ന് പി.എസ്.സി എറണാകുളം റീജിയണൽ ഓഫീസിൽ നടത്തും. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

