തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പുനപരിശോധിക്കാന്‍ നിയോഗിച്ച 15 അംഗ സമിതി നിര്‍ദ്ദേശിക്കുന്ന ഉത്തര സൂചികയനുസരിച്ച് മറ്റന്നാള്‍ മുതല്‍ മൂല്യനിര്‍ണയം നടക്കും. ഇതുവരെ നോക്കിയ പേപ്പറുകള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തും. ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അേേതസമയം, ഉത്തരസൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരസൂചിക പുതുക്കുമെന്ന് പ്രഖ്യാപിച്ചത്.

