കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമാ മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വാശി പിടിക്കുന്നത് എന്തിനാണ്? നിയമമുണ്ടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മറ്റന്നാള്‍ യോഗം വിളിച്ചിട്ടുണ്ട്. സിനിമയിലെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപവും മുന്നോട്ടുവച്ച നിര്‍ദേശങ്ങളും പുറത്തുവിടണമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. സ്ത്രീക്ക് നീതി ഉറപ്പുവരുത്തിയാലേ സ്ത്രീപക്ഷ കേരളം ഉണ്ടാകൂവെന്നും ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചു.

