‘ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല’; പോലീസിനെതിരെ മന്ത്രി എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് മനുഷ്യത്വ വിരുദ്ധമായി ചില പോലീസുകാര്‍ ഇടപെടുന്നുവെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ‘അത്തരം പ്രവണതയുള്ള പോലീസുകാരെ തിരുത്തണം. ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. ജനങ്ങളെ കൃത്യമായി സേവിക്കാനാണ് പോലീസ് ശ്രമിക്കേണ്ടത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില പോലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിന് ബാധ്യതയെന്നും, ചില നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും പോലീസിനെതിരായ വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളില്‍ പോലീസ് ഇടപെടലുണ്ടാകുന്നതെന്ന അഭിപ്രായങ്ങളും നേരത്തെ ഉയര്‍ന്നു വന്നിരുന്നു.

കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. പോലീസ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ ആരോപണം.