തിരുവനന്തപുരം: കെ റെയിൽ സംവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മെട്രോമാൻ ഇ ശ്രീധരൻ. കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർലൈൻ സംവാദം പ്രഹസനമാണെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ സംവാദത്തിൽ എതിർക്കുന്നവരുടെ പാനലിലുള്ള അലോക് വർമ്മ ഉൾപ്പടെ പിന്മാറാൻ പാടില്ലായിരുന്നു. ഏത് സാഹചര്യത്തിലായാലും എതിർവാദം വേദിയിൽ ഉയർത്തണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംവാദം കൊണ്ട് സർക്കാർ തീരുമാനം മാറാൻ പോകുന്നില്ല. നിലവിലെ പദ്ധതിക്ക് ഈ രീതിയിൽ അനുമതി കിട്ടില്ല. നല്ല പദ്ധതി കൊണ്ടു വന്നാൽ സഹായിക്കാൻ താനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. വേഗതയുടെ കാര്യത്തിൽ ബ്രോഡ് േേഗജാണോ സ്റ്റാൻഡേർഡ് ഗേജാണോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹോട്ടൽ താജ് വിവാന്തയിലാണ് കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർലൈൻ സംവാദം നടക്കുന്നത്.

