കൂടുതൽ സമയം ഉറങ്ങുന്നവരാണോ: ഉറക്കം അമിതമായാൽ അപകടം

മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വേണ്ട ഒന്നാണ് ഉറക്കം. ഒരു വ്യക്തി ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെയെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും ഉറക്കത്തിന്റെ ദൈർഘ്യം കൂടുന്നതും ആരോഗ്യത്തിന് ദോഷകരമാണ്.

കൂടുതൽ സമയം ഉറങ്ങുന്നവരിൽ സമ്മർദം കൂടുതലാകും. ഇത്തരക്കാരിൽ വിഷാദം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ദിവസവും ഒമ്പത് മുതൽ 11 മണിക്കൂർ ഉറങ്ങുന്നവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്.

ദിവസവും കൂടുതലായി ഉറങ്ങുന്നവർക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ദീർഘനേരം ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയും വർധിപ്പിക്കും. ഉറക്കക്കൂടുതൽ അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും.