കാലിഫോര്‍ണിയ: ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുക്കാനായി 4400 കോടി ഡോളറിന് കരാര്‍ ഒപ്പിട്ട് വ്യവസായി ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരന്‍ ഓഹരി ഉടമകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര പ്രാധാന്യത്തോടെ ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തുകയും ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.
ഫോര്‍ബ്‌സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയായ ഇലോണ്‍ മസ്‌ക് അടുത്തിടെയാണ് ട്വിറ്ററില്‍ ഓഹരി പങ്കാളിയായത്. നിലവില്‍ കമ്പനിയില്‍ 9.2 ശതമാനം ഓഹരി നിക്ഷേപമുള്ള മസ്‌ക് ബോര്‍ഡ് അംഗത്വം വേണ്ടെന്ന് വെച്ചതിന് പിന്നാലെ കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌ക് അഭിപ്രായപ്പെടുന്നത്.

