കണ്ണൂർ: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പട്ടുവം മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, കണക്ക്, ഫിസിക്കൽ എജുക്കേഷൻ, മ്യൂസിക്, എം സി ആർ ടി എന്നീ വിഷയങ്ങളിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലുമാണ് നിയമനം.
അപേക്ഷകൾ ഏപ്രിൽ 30 വൈകിട്ട് അഞ്ചിനകം സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐടിഡിപി ഓഫീസിൽ സമർപ്പിക്കണം. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ അപേക്ഷിച്ചാൽ മതി. ഫോൺ: 0497 2700357 (ഐടിഡിപി), 0460 2203020 (മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കണ്ണൂർ).

