കന്യാകുമാരി മുതൽ കശ്മീർ വരെ ഒറ്റ റോഡ് കൊണ്ട് ബന്ധിപ്പിക്കും; പ്രധാനമന്ത്രി

ശ്രീനഗർ: കന്യാകുമാരി മുതൽ കശ്മീർ വരെ ഒറ്റ റോഡ് കൊണ്ട് ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിലെ ദേവി വൈഷ്‌ണോദേവിയെ ഒറ്റപാതയിലൂടെ കണ്ടുമുട്ടുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം അറിയിച്ചു. കശ്മീരിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കശ്മീർ വികസനത്തിന് പുതിയ ഉത്തേജനം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. കശ്മീരിൽ വിനോദസഞ്ചാരം തഴച്ചു വളരുകയാണ്. സ്ബകാ സാത്ത്, സബ്കാ വികാസ് എന്നിവയുടെ ഉദാഹരണമാണ് കശ്മീർ വികസനം. നേരത്തെ, ജമ്മു കശ്മീരിന്റെ വികസനത്തിനായി ആരംഭിച്ച ഫയൽ സംസ്ഥാനത്ത് എത്താൻ 2-3 മാസമെടുത്തിരുന്നു. എന്നാൽ ഇന്ന് അത് മൂന്നാഴ്ചയ്ക്കുള്ളിൽ ഇവിടെയെത്തും. കശ്മീർ വികസനത്തിന്റെ പുതിയ കഥയെഴുതുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീരിൽ ജനാധിപത്യം താഴേത്തട്ട് വരെ എത്തി എന്നതിൽ അഭിമാനിക്കാം. വികസനത്തിന്റെ സന്ദേശവുമായാണ് താൻ കശ്മീരിൽ എത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലെ വികസനത്തിന് വേഗം നൽകുന്നതിനായിട്ടാണ് 20,000 കോടി രൂപയുടെ പദ്ധതികൾ ആവിഷ്‌കരിച്ചത്. ജമ്മു കശ്മീരിൽ ഈ വർഷത്തെ പഞ്ചായത്തിരാജ് ദിനം ആഘോഷിക്കുന്നത് ഒരു വലിയ മാറ്റത്തെ അടയാളപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.