തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 5 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ വിവിധ വിഷയങ്ങളിൽ ഒഴിവുള്ള എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി, എൽ.പി , യു.പി അസിസ്റ്റന്റ്, എം.സി.ആർ.ടി തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
2022-23 അദ്ധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷകൾ ഏപ്രിൽ 30 ന് വൈകുന്നേരം 5 മണി വരെ പ്രൊജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി വയനാട്, സിവിൽ സ്റ്റേഷൻ കൽപ്പറ്റ എന്ന വിലാസത്തിൽ ലഭ്യമാക്കണം.
അപേക്ഷ ഫോറം കൽപ്പറ്റ ഐ. റ്റി.ഡി.പി, സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസുകളിൽ നിന്നും പൂക്കോട്, കണിയാമ്പറ്റ, നല്ലൂർ നാട്, നൂൽപ്പുഴ, തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്നും എല്ലാ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭ്യമാണ്. ഫോൺ: 04936 202232

