ആരോഗ്യത്തിന് വളരെയേറെ ഉത്തമമായ ഒന്നാണ് പാൽ. ദിവസവും പാൽ കുടിക്കുന്നതിലൂടെ എല്ലുകൾക്ക് ബലം വർധിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. എന്നാൽ പാൽ അമിതമായി കുടിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കും. വയറ്റിലെ കൊഴുപ്പ് വർദ്ധിക്കുന്നത് മുതൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് അമിതമായി പാൽ കുടിക്കുന്നതിലൂടെ ഉണ്ടാകുന്നത്. അതിനാൽ ആവശ്യത്തിന് അളവിൽ മാത്രമേ പാൽ കുടിക്കാവൂ.
പാൽ അമിതമായി കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും കാരണമാകും. വായുവിന്റെ പ്രശ്നം, വയറുവേദന തുടങ്ങി നിരവധി അസുഖങ്ങൾക്ക് ഇത് കാരണമാകും. അമിതമായി പാൽ കുടിക്കുന്നവർക്ക് ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാൽ അമിതമായി കുടിച്ചാൽ, ചർമ്മവുമായി ബന്ധപ്പെട്ട് ഗുരുതരമായ പല പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. പാൽ ധാരാളമായി കഴിക്കുന്നത് അമിതവണ്ണത്തിനും വയറ്റിലെ കൊഴുപ്പിനും ഉള്ള സാധ്യത രണ്ട് മടങ്ങ് വർദ്ധിപ്പിക്കുന്നു.
പാൽ അമിതമായി കുടിക്കുമ്പോൾ ക്ഷീണവും അലസതയും ഉണ്ടാകാം. ഓരുപാട് പാൽ കുടിക്കുമ്പോൾ അത് ദഹിക്കാൻ പ്രയാസമായിരിക്കും. അപ്പോൾ എപ്പോഴും ഉറക്കം തൂങ്ങും. ലീക്കി ഗട്ട് സിൻഡ്രോം എന്നാണ് ഈ ലക്ഷണങ്ങൾ അറിയപ്പെടുന്നത്.

