ഐപിഎല്ലില്‍ നാണംകെട്ട് ബാഗ്ലൂര്‍; ഹൈരാബാദിന് ജയം

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് വീഴ്ത്തി വിജയക്കുതിപ്പ് തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 68 റണ്‍സിന് പുറത്താക്കിയ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ടോവറില്‍ ലക്ഷ്യം അടിച്ചെടുത്തു. 28 പന്തില്‍ 47 റണ്‍സെടുത്ത് വിജയത്തിനടുത്ത് പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്. സ്‌കോര്‍ റോല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 16.1 ഓവറില്‍ 68ന് ഓള്‍ ഔട്ട്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 8 ഓവറില്‍ 72-1.

72 പന്തുകള്‍ ബാക്കി നിര്‍ത്തി നേടിയ വമ്ബന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഹൈദരാബാദ് ഏഴ് കളികളില്‍ 10 പോയന്റുമായി രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്തേക്കും ബാംഗ്ലൂരിനെ നാലാം സ്ഥാനത്തേക്കും പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി. ആദ്യ രണ്ട് കളികളും തോറ്റു തുടങ്ങിയ ഹൈദരാബാദിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.