വിവാഹസത്ക്കാരത്തിനായി തയാറാക്കിയ ഭക്ഷണത്തിൽ പാചകക്കാരൻ തുപ്പി; വിശദമായി അന്വേഷണം നടത്തുമെന്ന് പോലീസ്

ലക്‌നൗ: വിവാഹസത്ക്കാരത്തിനായി തയാറാക്കിയ ഭക്ഷണത്തിൽ തുപ്പി പാചകക്കാരൻ. ഉത്തർപ്രദേശിലെ മോദി നഗറിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്തൂരി നാൻ ചുടുന്നതിന് മുമ്പ് അതിൽ തുപ്പുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വിവാഹത്തിൽ പങ്കെടുത്തവരാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.

സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് ഗാസിയാബാദ് ഇൻസ്‌പെക്ടർ അറിയിച്ചു. നേരത്തെയും ഇത്തരത്തിലുള്ള വീഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഗാസിയാബാദിൽ നിന്ന് ഭക്ഷണത്തിൽ തുപ്പുന്ന വീഡിയോ പുറത്തു വന്നിരുന്നു.

ചിക്കൻ പോയിന്റ് എന്ന പഞ്ചാബി ധാബയിൽ റോട്ടി ചുടുന്നതിന് മുമ്പായി പാചകക്കാരൻ അതിൽ തുപ്പുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചിരുന്നത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.