ലബോറട്ടറി അസിസ്റ്റന്റ് താത്ക്കാലിക ഒഴിവ്

മലപ്പുറം: മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം.

ഏതെങ്കിലും അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം (കേരള ഇൻഡസ്ട്രീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ് പ്രകാരമുള്ള യോഗ്യത). 01/01/2018 ന് 18 നും 41 നും മദ്ധ്യേയായിരിക്കണം പ്രായപരിധി.

നിയമാനുസൃത വയസിളവ് ലഭിക്കും. 18,000 – 41,500 രൂപയാണ് വേതനം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 28 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.