ശബ്ദരേഖ പുറത്തുവിട്ട സംഭവം: ക്രൈംബ്രാഞ്ചിനെതിരെ ദിലീപിന്റെ അഭിഭാഷകരുടെ പരാതി

ശബ്ദരേഖ പുറത്തു വിട്ട സംഭവത്തില്‍ ക്രൈം ബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി ദിലീപിന്റെ അഭിഭാഷകര്‍. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമോയെന്ന കാര്യത്തില്‍ ദിലീപ് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയില്‍ നിയമോപദേശം തേടും. അപ്പീല്‍ നല്‍കിയാല്‍ കാലതാമസം ഉണ്ടാകുമോയെന്നും പരിശോധിക്കും.

അതേസമയം, ഗൂഢാലോചന കേസില്‍ ദിലീപിന് തിരിച്ചടി നല്‍കിക്കൊണ്ട് എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്നലെ തള്ളിയിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്. ഇതോടെ കേസില്‍ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം.