ആയുര്‍വേദ ചികിത്സക്കായി വരുന്നവര്‍ക്ക് ഇന്ത്യയുടെ ‘ആയുഷ് വിസ’

അഹമ്മദാബാദ്: ആയുര്‍വേദ ചികിത്സയ്ക്കായി വരുന്ന വിദേശ പൗരന്മാര്‍ക്കായി ഇന്ത്യ ആയുഷ് വിസ കൊണ്ടുവരുന്നു. ആയുര്‍വേദ മരുന്നുകളുടെ കയറ്റുമതിയില്‍ ഗുണ നിലവാരം ഉറപ്പ് വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗാന്ധി നഗറില്‍ ആഗോള ആയുഷ് നിക്ഷേപ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരമ്പര്യ അറിവുകള്‍ ലോകത്തിനാകെ ഗുണപ്രദമാവുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരുകളുടെ ഇടപെടല്‍ വേണമെന്ന് WHO തലവന്‍ ടെഡ്രോസ് ഗബ്രിയേസസ് ചടങ്ങില്‍ ആവശ്യപ്പെട്ടു. മൗറീഷ്യസ് പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക് മടങ്ങും.