തിരുവനന്തപുരം: മുസ്ലീം ലീഗ് നിൽക്കുന്നിടത്ത് ഉറച്ച് നിൽക്കുന്ന പാർട്ടിയാണെന്ന് മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോൾ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചർച്ചയിലോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ പി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എസ് ഡി പി ഐ ലീഗിന്റെ ആജന്മശത്രുക്കളാണ്. ന്യൂനപക്ഷ വർഗീയത ഉയർത്തുന്നവർ ലീഗിന്റെ ശത്രുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എൽഡിഎഫ് പ്രവേശന വിഷയത്തിൽ ആദ്യം നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലിം ലീഗാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുസ്ലിം ലീഗിൽ പ്രതിസന്ധിയുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

