തിരുവനന്തപുരം: സിനിമ-സീരിയല്‍ മേഖലയില്‍ പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. അസോസിയേഷന്‍ ഓഫ് സിനിമ, സീരിയല്‍ ആര്‍ട്ടിസ്റ്റ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് എന്ന സംഘടനയുടെ രൂപീകരണ കണ്‍വെന്‍ഷന്‍ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ലോഗോ പ്രകാശനം ചെയ്തു. പപ്പന്‍ പയറ്റുവിള അദ്ധ്യക്ഷനായി. സംഘടനാ പ്രസിഡന്റായി വാഴൂര്‍ സോമന്‍ എം.എല്‍.എയേയും ജനറല്‍ സെക്രട്ടറിയായി ലാല്‍ജി ജോര്‍ജിനെയും തിരഞ്ഞെടുത്തു.

