കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ്; പദ്ധതി നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്രധാൻ മന്ത്രി ഗരീബ് കല്യാൺ പാക്കേജിന്റെ കാലാവധി നീട്ടി. കോവിഡ് ഡ്യൂട്ടിയിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി ഗരീബ് കല്യാൺ പാക്കേജ്. 180 ദിവസത്തേക്ക് കൂടിയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതിയിലൂടെ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരും സ്വകാര്യ ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെയുള്ളവർക്ക് 50 ലക്ഷം മുതൽ 22.12 ലക്ഷം വരെയാണ് ഇൻഷുറൻസ് തുക ലഭിക്കുന്നത്. 2020 മാർച്ച് 30 നാണ് പ്രധാൻ മന്ത്രി ഗരീബ് കല്യാൺ

പാക്കേജിന് കീഴിൽ പദ്ധതി ആരംഭിക്കുന്നത്. സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ചവർ, സദ്ധന്നപ്രവർത്തകർ, പ്രാദേശിക, നഗര സ്ഥാപനങ്ങൾ എന്നിവർ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. കോവിഡ് ബാധിച്ച് മരിച്ച 1905 ആരോഗ്യപ്രവർത്തരുടെ ക്ലെയിമുകളാണ് പദ്ധതി വഴി ഇതുവരെ തീർപ്പാക്കിയിട്ടുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.