ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ക്ക് ഹൈക്കോടതി വിലക്ക്‌

കൊച്ചി: മാധ്യമ വാര്‍ത്തകള്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ഹര്‍ജിയില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ക്ക് മൂന്നാഴ്ചത്തേക്ക് ഹൈക്കോടതി വിലക്ക്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സുരാജിന്റേതടക്കമുള്ള സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ഇത് കാവ്യാ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ കേസുമായി ബന്ധപ്പെടുത്തുന്ന സംഭാഷണങ്ങളായിരുന്നു. ഇവരുടെ ഫോണുകള്‍ നേരത്തെ അന്വേഷണ സംഘം പരിശോധിക്കുകയും അതിലുള്ള വിവരങ്ങള്‍ ഫോറന്‍സിക് ലാബില്‍ നിന്ന് റിക്കവര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ സുരാജ് അടക്കമുള്ളവരുടെ ഓഡിയോ ക്ലിപ്പുകളുണ്ടായിരുന്നു. ഇതുവഴിയാണ് കേസിലെ ചില സുപ്രധാന സംഭാഷണങ്ങള്‍ പുറത്തുവന്നതെന്നാണ് സൂചന.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നും, ഇത് തടയണമെന്നും സുരാജ് കോടതിയില്‍ ആവശ്യപ്പെട്ടു.