വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ വ്യായാമത്തിന് ശേഷം നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. വ്യായാമത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ ആ ശീലം ഉടൻ നിർത്തുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. ഈ ശീലം തുടർന്നാൽ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്. ഹൃദയാഘാതത്തിന് വരെ ഇത് കാരണമായേക്കാം.
വ്യായാമത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നതിന്റെ ഫലമായി ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു. വ്യായാമ വേളയിൽ, നിങ്ങളുടെ സിരകളിൽ ദ്രുതഗതിയിലുള്ള രക്തപ്രവാഹം ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ പെട്ടെന്ന് തണുത്ത വെള്ളം കുടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ഞരമ്പുകളെ വളരെ വേഗത്തിൽ തണുപ്പിക്കും. ഇത് പ്രശ്‌നങ്ങൾക്ക് ഇടയാക്കും. വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരം ചൂടാകുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ തണുത്ത വെള്ളം കുടിക്കുമ്പോൾ, അത് നിങ്ങളുടെ ശരീര താപനില പെട്ടെന്ന് കുറയ്ക്കുന്നു. ഇത് നിങ്ങളുടെ വ്യായാമത്തിന്റെ എല്ലാ ഫലത്തെയും നശിപ്പിക്കാൻ സാധ്യതയുണ്ട്.
വ്യായാമത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. സൈനസ് രോഗികൾ ഒരിക്കലും തണുത്ത വെള്ളം കുടിക്കരുത്. അത് രോഗം വഷളാക്കും.