രണ്ടു വർഗ്ഗീയ സംഘടനകൾ പരസ്പരം ഏറ്റുമുട്ടുന്നതിൽ സർക്കാരിനെന്ത് കാര്യം; കാനം രാജേന്ദ്രൻ

ആലപ്പുഴ: പാലക്കാട് ഇരട്ട കൊലപാതകത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ടു വർഗ്ഗീയ സംഘടനകൾ പരസ്പരം ഏറ്റുമുട്ടുകയും പരസ്പരം കൊലപ്പെടുത്തുകയും ചെയ്യുന്നതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് കാനം രാജേന്ദ്രൻ ചോദിക്കുന്നു.

സർക്കാരിനെയോ പോലീസിനെയോ അറിയിച്ചില്ല കൊലപാതകങ്ങളും അക്രമങ്ങളം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തിൽ അന്വേഷണം മുന്നോട്ട് പോകുന്നുണ്ട്. വർഗീയ സംഘടനകളെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം മാദ്ധ്യമങ്ങൾക്കാണെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.