ഇടയ്ക്കിടെ മൂത്രശങ്ക അനുഭവപ്പെടുന്നുണ്ടോ; ഈ രോഗങ്ങളുടെ ലക്ഷണമാകാം

ചില ആരോഗ്യപ്രശ്‌നങ്ങൾ പലപ്പോഴും നാം കണ്ടില്ലെന്ന് നടിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ അത്ര കാര്യമാകാത്ത ആരോഗ്യ പ്രശ്‌നങ്ങൾ ചിലപ്പോൾ പല അസുഖങ്ങളുടെയും സൂചനകളാകാം. അത്തരത്തിലൊരു പ്രശ്‌നമാണ് ഇടവിട്ട് അനുഭവപ്പെടുന്ന മൂത്രശങ്ക. ഇത് വ്യക്തിജീവിതത്തെയും ജോലിയെയുമെല്ലാം കാര്യമായ രീതിയിൽ തന്നെ ബാധിക്കാം. അതിനാൽ തന്നെ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവർ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

മൂത്രാശയ അണുബാധയുടെ ഭാഗമായി ഇത്തരത്തിൽ ഇടവിട്ട് മൂത്രശങ്ക അനുഭവപ്പെടാം. മൂത്രാശയത്തെ മാത്രമല്ല, മൂത്രനാളി, വൃക്കകൾ എന്നിങ്ങനെയുള്ള ഭാഗങ്ങളെ ബാധിക്കുന്ന അണുബാധയുടെ ലക്ഷണമായും ഇടവിട്ട് മൂത്രമൊഴിക്കാൻ തോന്നിയേക്കും. പ്രമേഹരോഗികളിലും മൂത്രശങ്ക തോന്നാറുണ്ട്. ടൈപ്പ്-1 പ്രമേഹം, ടൈപ്പ്-2 പ്രമേഹം എന്നീ രണ്ട് അവസ്ഥകളിലും ഇതുണ്ടായേക്കാം. രക്തത്തിൽ ഷുഗർ ലെവൽ ഉയരുമ്പോൾ അതിനെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ വൃക്കകൾ ശ്രമിക്കുന്നു. ഇതോടെയാണ് കൂടെക്കൂടെ മൂത്രമൊഴിക്കാൻ ശങ്ക തോന്നുന്നത്.

ഹോർമോൺ പ്രശ്‌നങ്ങളും ഇടവിട്ടുള്ള മൂത്രശങ്കയ്ക്ക് കാരണമാകാം. ഹൈപ്പർ തൈറോയ്ഡിസം ഉള്ളവരിലാണ് ഇത് കാണപ്പെടുക. കിഡ്‌നി സ്റ്റോണിന്റെ ഭാഗമായും മൂത്രശങ്ക അനുഭവപ്പെടാം. ഉത്കണ്ഠ നേരിടുന്നവരിലും ഈ പ്രശ്‌നം കണ്ടേക്കാം. ഉത്കണ്ഠയുള്ളവരിൽ പേശികളുടെ പ്രവർത്തനം നിയന്ത്രണവിധേയമല്ലാതായി മാറാം. ഇങ്ങനെ മൂത്രാശയ പേശികളിലുമുള്ള നിയന്ത്രണം നഷ്ടമാകുമ്പോഴാണ് ഇടവിട്ട് മൂത്രശങ്കയുണ്ടാകുന്ന