വിവിധ തസ്തികകളിൽ താത്കാലിക നിയമനം; അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: പട്ടികവർഗവികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, പ്രിമെട്രിക്- പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകൾ, പി.സി.റ്റി.സി എന്നിവിടങ്ങളിൽ കുക്ക്, ആയ, വാച്ച്മാൻ, ഫുൾ ടൈം സ്വീപ്പർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ജില്ലയിലെ പട്ടികവർഗ വിഭാഗത്തിപ്പെട്ട 25 നും 45 വയസിനും ഇടയിൽ പ്രായമുള്ള അർഹരായവർക്ക് അപേക്ഷിക്കാം.

എസ്.എസ്.എൽ.സി ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30 വൈകിട്ട് 5 ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. അപേക്ഷ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ്, വിതുര, നന്ദിയോട്, കുറ്റിച്ചൽ ട്രൈബൽ എക്സറ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04722-812557 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.