‘ശമ്പളം മുഴുവന്‍ കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും’: ഹര്‍ഭജന്‍ സിംഗ് എംപി

ന്യൂഡല്‍ഹി: തന്റെ ശമ്പളം മുഴുവന്‍ കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും രാജ്യസഭാ എംപിയുമായ ഹര്‍ഭജന്‍ സിംഗ്. രാജ്യത്തിന്റെ പുരോഗതിക്കായി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പഞ്ചാബില്‍ നിന്ന് അടുത്തിടെയാണ് ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗമായി ഹര്‍ഭജന്‍ സിംഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.