ന്യൂഡൽഹി: ദു:ഖവെള്ളി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശു ക്രിസ്തു കാണിച്ച സാഹോദര്യത്തിന്റെയും ധൈര്യത്തിന്റെയും മാതൃക ഇന്നും രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ദു:ഖവെള്ളി ദിനത്തിൽ യേശുവിന്റെ ത്യാഗത്തെ അനുസ്മരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യേശുക്രിസ്തുവിന്റെ ധൈര്യവും ത്യാഗവുമാണ് ദുഃഖവെള്ളി ദിനത്തിൽ നാം ഓർമിക്കുന്നത്. അദ്ദേഹം മുന്നോട്ടു വെച്ച സ്‌നേഹവും സാഹോദര്യവും ഇന്നും നിരവധി പേർക്ക് മാർഗദീപമാണെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

