ന്യൂഡല്‍ഹി: ജെഎന്‍യു സംഘര്‍ഷങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്.
‘വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് സ്‌കൂളിലും കോളേജുകളിലും വരുന്നത്. ഇവിടെ ശരിയായ പഠനം നടന്നാല്‍ മാത്രമേ രാഷ്ട്രം പുരോഗതി പ്രാപിക്കുകയുള്ളൂ. ഇത് നന്മകള്‍ വിളയിച്ചെടുക്കേണ്ട ഇടമാണ്. ഇവിടെ സംഘര്‍ഷങ്ങളും ഗുണ്ടായിസവും ഉണ്ടായാല്‍ രാജ്യം ഒരിക്കലും പുരോഗതി കൈവരിക്കില്ല’-കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, രാമനവമി ദിവസത്തില്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നടന്ന അതിക്രമത്തില്‍ ഉടന്‍ തന്നെ നടപടിയെടുക്കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

