മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങും. രാവിലെ 9.30 ന് കോട്ടപ്പടി സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മുഴങ്ങും. ഗ്രൂപ്പ് എ യിലെ പഞ്ചാബും ബംഗാളും തമ്മിലാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം. വൈകിട്ട് എട്ട് മുതല്‍ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും.
മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാത്രി ഏഴിന് പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. യു.എ. ലത്തീഫ് എം.എല്‍.എ. അധ്യക്ഷനും, കേരളാ ബ്ലാസേ്റ്റഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് വിശിഷ്ടാതിഥിയുമാകും.

