കൊവിഡ് വ്യാപനം കുറഞ്ഞു; സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് പുനസ്ഥാപിച്ചു

കൊവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിക്കാന്‍ പൊതുഭരണ വകുപ്പിന്റെ ഉത്തരവ്.

കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ വര്‍ക്ക് ഫ്രം ഹോം സംവിധാനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നിലവില്‍ കൊവിഡ് കുറഞ്ഞത് കണക്കിലെടുത്താണ് വീണ്ടും ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതോടെ 2021 സെപ്തംബര്‍ 16 മുതല്‍ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പഞ്ചിംഗ് നടപ്പാക്കിയിരുന്നു.

അതേസമയം, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം വീണ്ടും നിലവില്‍ വന്നതോടെ ഇനി ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താലെ ഹാജരായി കണക്കാക്കു. ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ വരെ വൈകാം. എന്നാല്‍ അതിനു ശേഷം വൈകി എത്തുന്നത് അനധികൃത അവധിയായി കണക്കാക്കുകയും ചെയ്യും.