കറികൾക്ക് രുചി വർധിപ്പിക്കാൻ മാത്രമല്ല; ആരോഗ്യ ഗുണത്തിലും ഉലുവ മുൻനിരയിൽ…

കേരളീയരുടെ ഭക്ഷണ ചേരുവകളിൽ സുലഭമായി ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. കറികൾക്ക് രുചി വർധിപ്പിക്കാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉലുവ ഉപയോഗിക്കുന്നുണ്ട്. നിരവധി ഔഷധ ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉലുവ സഹായിക്കും.

ഉലുവ ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും ഉലുവ നല്ലതാണ്. ഉലുവയിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിന്റെയും വിറ്റാമിനുകളുടെയും ഗുണങ്ങൾ കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. കരൾ ശുദ്ധീകരിക്കാനും രക്തം ശുദ്ധമാക്കാനും ഉലുവ മികച്ചതാണ്.

അസിഡിറ്റി, നെഞ്ചെരിച്ചിൽ മുതലായവയക്ക് ഫലപ്രദമായ പ്രതിവിധി കൂടിയാണ് ഉലുവ. ഭക്ഷണത്തിന് മുൻപ് ഉലുവപ്പൊടി വെള്ളത്തിൽ കലർത്തി കുടിക്കുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കും. ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച മാർഗമാണ് ഉലുവ ചായ. ഇത് ദിവസവും കുടിക്കുന്നവരിൽ പെണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കുറയുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾക്കും ഉലുവ ഒരു പരിധി വരെ പരിഹാരമാണ്.