കൊറോണക്ക് ശേഷം എത്തുന്നത് 5000ത്തോളം വൈറസുകളെന്ന് പഠനം

അയ്യായിരത്തോളം വൈറസുകളെ കണ്ടെത്തിയതായും, സമുദ്രത്തില്‍ വ്യാപകമായി ഈ വൈറസുകള്‍ വിഹരിക്കുന്നുണ്ടെന്നും വിദഗ്ദര്‍. ലോകത്ത് നിരവധി അപകടകാരികളായ വൈറസുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും എല്ലാമൊന്നും മനുഷ്യനെ ബാധിക്കാറില്ല. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയ ഈ വൈറസുകള്‍ മനുഷ്യരെ വ്യാപകമായി ബാധിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. മനുഷ്യരെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് കാരണമാവുന്ന ആര്‍എന്‍എ വൈറസുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ് ഇവ. ജലദോഷം മുതല്‍ കൊറോണ വരെയുള്ള രോഗങ്ങള്‍ക്ക് കാരണാമാവുന്നവയാണ് ആര്‍എന്‍എ വൈറസുകള്‍. മനുഷ്യര്‍ക്കു പുറമെ മൃഗങ്ങളെയും ചെടികളെയും ഇത്തരം വൈറസുകള്‍ ബാധിക്കുന്നു. എന്നാല്‍, ഈ വൈറസുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കില്ല.

ചെറിയജീവികളായ പ്ലാങ്ക്തണുകളിലാണ് സമുദ്രത്തില്‍ കണ്ടെത്തിയ ആര്‍എന്‍എ വൈറസുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. സമുദ്രജീവികളുടെ ഭക്ഷ്യ ശൃഖലയുടെ ആദ്യ കണ്ണിയായി കണക്കാക്കുന്ന പ്ലാങ്ക്തണുകള്‍ക്ക് വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ ശേഷിയുണ്ട്. ഗവേഷണത്തില്‍ 5504 വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആര്‍എന്‍എ ഘടകം മസ്സിലാക്കി ഇവയുടെ സാമ്യവും അന്തരവും തിരിച്ചറിഞ്ഞ് വൈറസുകളുടെ എണ്ണം തിട്ടപ്പെടുത്തി.

അതേസമയം, ലോകത്തെ എല്ലാ സമുദ്രങ്ങളിലും ഈ വൈറസുകളുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പടിഞ്ഞാറന്‍ പസിഫിക്കിലും, അന്റാര്‍ട്ടിക് മേഖലകളിലും മാത്രമാണ് ഇവയുടെ കുറവ് കണ്ടെത്തിയിരിക്കുന്നത്.