‘ഇമ്രാന്‍ കുഞ്ഞുങ്ങള്‍ എന്ന വിളിക്ക് പ്രസക്തിയില്ലാതായി’; കേരളത്തിലെ പാകിസ്ഥാന്‍ ആരാധകരെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്‌

പാകിസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭരണം ഒഴിഞ്ഞ സംഭവത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇമ്രാന്‍ ജിയുടെ ഭരണത്തില്‍ പാകിസ്ഥാനില്‍ തീവ്രവാദം ഒഴികെ ഒന്നിനും പുരോഗതി ഉണ്ടായില്ലെന്നും ദാരിദ്ര്യവും പട്ടിണിയും വിലക്കയറ്റവും വര്‍ധിച്ചപ്പോള്‍ എല്ലാവരും എതിരായെന്നും സോഷ്യല്‍ മീഡിയ കുറിപ്പില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നു.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

Imran Khan ji clean bowled…..
അങ്ങനെ കുറെ മാസങ്ങളായി പാക്കിസ്ഥാനിലെ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന അസ്ഥിരതക്കൊരു തീരുമാനം ആയി. അവരുടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജിയെ സ്വന്തം നാട്ടുകാര്‍ തന്നെ അവിശ്വാസം കൊണ്ട് വന്നു പുറത്താക്കി. സ്വന്തം പാര്‍ട്ടിക്കാര്‍ വരെ എതിരായപ്പോള്‍ മൂന്നര വര്ഷം നീണ്ട അങ്ങേരുടെ ഭരണം അവസാനിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ ആണ് അവിശ്വാസം പാസായത്. ഒടുവില്‍ ഇമ്രാന്‍ ഖാന്‍ ജി രാജി വെച്ച് ഒഴിയേണ്ടി വന്നു.

ചൈനയില്‍ നിന്നും IMF നിന്നും ലക്ഷം കോടികള്‍ കടം എടുത്തായിരുന്നു അദ്ദേഹം പാകിസ്ഥാനില്‍ ചില വികസന പദ്ധതികള്‍ കൊണ്ട് വന്നതും , ഒരുവിധം ഭരണ ചെലവ് വഹിച്ചതും. ആര്‍ക്കും കടമായി വാങ്ങിച്ച പണം തിരികെ കൊടുക്കുവാന്‍ കൈയ്യില്‍ ഒന്നുമില്ലാതെ ആയതോടെ പാകിസ്ഥാനില്‍ വന്‍ വിലക്കയറ്റം ഉണ്ടായി. അതോടെ ജനങ്ങള്‍ മൊത്തം എതിരായി. അതിനിടയില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം കൊണ്ട് വരുവാനും കുറെ കോടികള്‍ കൊടുത്തു സഹായിച്ചു . ഇന്ത്യയില്‍ കാശ്മീര്‍ പിടിച്ചെടുക്കുവാന്‍ വേറെയും കുറെ കോടികള്‍ ചിലവായി. പുല്‍വാമ സംഭവവും വലിയ വിവാദമായി .

ഇമ്രാന്‍ ജിയുടെ ഭരണത്തില്‍ പാകിസ്ഥാനില്‍ തീവ്രവാദം ഒഴികെ ഒന്നിനും പുരോഗതി ഉണ്ടായില്ല. ഒടുവില്‍ ദാരിദ്രവും , പട്ടിണിയും , വില കയറ്റവും വര്‍ധിച്ചപ്പോള്‍ എല്ലാവരും എതിരായി. അങ്ങനെ അവിശ്വാസം കൊണ്ട് വന്നു പുറത്തായി. ഇന്ത്യയുടെ അയല്‍ക്കാരായ ശ്രീലങ്കയിലും ഏതാണ്ട് ഇതേ അവസ്ഥയാണ് .ഭരണ കൂടം മൊത്തം രാജി വെച്ച് ഒഴിഞ്ഞു . ചൈനയില്‍ നിന്നും കടം വാങ്ങി തിരിച്ചടക്കുവാന്‍ ബുദ്ധിമുട്ടുന്ന മാലി ദ്വീപ് , നേപ്പാള്‍ അടക്കം ഇനി എന്ത് ചെയ്യും എന്നാണു അറിയേണ്ടത് . ചൈനയുടെ പണം കടമായിട്ടു കിട്ടുവാന്‍ ഇന്ത്യക്കു എതിരെ നിലപാടെടുത്ത പലരും ഇന്ന് വലിയ ദുരന്തത്തില്‍ ആണ് .

വാല്‍കഷ്ണം… ഇമ്രാന്‍ ഖാന്‍ ജി രാജി വെച്ചതില്‍ വ്യക്തിപരമായി ഞാന്‍ വേദനിക്കുന്നു. കാര്യം ഇങ്ങേരു ഭരണ പരമായി തീരെ മോശം ആണെങ്കിലും കേരളത്തിലെ കടുത്ത പാകിസ്ഥാന്‍ ആരാധകരെ , എപ്പോഴും ഇമ്രാന്‍ ഖാനൊക്കെ വലിയ സംഭവം ആണ് , പാകിസ്ഥാന്‍ വേറെ ലെവല്‍ ആണ് എന്ന് വിളിച്ചു പറയുന്ന ചിലരെ , ‘ഇമ്രാന്‍ കുഞ്ഞുങ്ങള്‍’ എന്ന് വിളിച്ചു രസിക്കാമായിരുന്നു. ഇനി ആ വിളിയില്‍ പ്രസക്തി ഇല്ലാതായി.

By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ്. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )