കുറച്ച് പേർ കൂടിയിരുന്നാൽ മോദിയുടെ മൂക്ക് തെറിക്കില്ല; എം കെ സ്റ്റാലിൻ സിപിഎം സെമിനാറിൽ പങ്കെടുത്തതിൽ പ്രതികരണവുമായി വി മുരളീധരൻ

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കുറച്ച് പേർ കൂടിയിരുന്നാൽ മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനെങ്കിലും കുറച്ച് സമയം ഇവർക്ക് മാറ്റിവയ്ക്കാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഹിന്ദിയെപ്പറ്റിയുള്ള പ്രസ്താവനയെ കുറിച്ചും അദ്ദേഹം പ്രതികരണം നടത്തി. ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളെക്കുറിച്ചാണ് അമിത് ഷാ സംസാരിച്ചതെന്ന് മുരളീധരന്റെ വിശദീകരണം.

മലയാളികൾക്ക് അടക്കം ഇത് ബാധകമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ പരാമർശം.