പിഎസ്‌സി വാചാപരീക്ഷ; വിജ്ഞാപനം പുറപ്പെടുവിച്ചു, അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: 2022 ജനുവരിയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചവൈകല്യമുളള ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്കായുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് പിഎസ്‌സി. മെയ് നാലിന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുൻപ് അപേക്ഷ സമർപ്പിക്കണമെന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ കമ്മിഷന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിൽ അപേക്ഷ സമർപ്പിക്കാം.

ഓരോ പേപ്പറിനും (സൗജന്യ അവസരം ഒഴികെ) 160/ (നൂറ്റി അറുപത്) രൂപാ നിരക്കിൽ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ 0051 – PSC 105 State PSC – 99 – Examination Fee എന്ന ശീർഷകത്തിൽ തുക ഒടുക്കിയ അസ്സൽ ചെലാനും കാഴ്ചവൈകല്യം സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം, പിൻ 695004 എന്ന വിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്.