റിയാദ്: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇത്തവണ പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാന്‍ ആതിഥേയരായ സൗദി അറേബ്യ തീരുമാനിച്ചു. ഓരോ രാജ്യങ്ങള്‍ക്കുമുള്ള ക്വാട്ട ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് തീരുമാനിക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ 65 വയസില്‍ താഴെയുള്ളവര്‍ക്കാണ് ഹജ്ജിന് അനുമതി. സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
അതേസമയം, രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹജ്ജിന് ഇത്രയധികം പേര്‍ക്ക് അനുമതി നല്‍കുന്നത്. 2020ല്‍ ആയിരം പേര്‍ക്കും 2021ല്‍ അര ലക്ഷം പേര്‍ക്കുമാണ് ഹജ്ജ് അനുമതി നല്‍കിയിരുന്നത്. പണ്ട് 30 ലക്ഷത്തോളം പേര്‍ ഹജ്ജില്‍ പങ്കെടുക്കാറുണ്ടായിരുന്നു.