വേനൽമഴ പല രോഗങ്ങൾക്കും കാരണമായേക്കാം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

ചൂടിനിടെ വേനൽമഴ അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. പല രോഗങ്ങൾക്കും വേനൽമഴ കാരണമാകാറുണ്ട്. വേനൽ മഴയ്ക്ക് ശേഷം വീണ്ടും ചൂട് വർധിക്കുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. പെട്ടെന്ന് ചൂടും തണുപ്പും മാറിവരുന്ന കാലാവസ്ഥ പലവിധത്തിലുള്ള രോഗങ്ങൾക്കിടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

വേനൽക്കാലത്ത് സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ടൈഫോയിഡ്. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ടൈഫോയിഡ് പകരുന്നത്. വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, പനി എന്നിവയാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങൾ. സാൽമൊണല്ല ടൈഫി ബാക്ടീരിയ ആണ് ടൈഫോയിഡ് ആണ് രോഗം പകർത്തുന്നത്.

വേനൽക്കാലത്ത് കാണപ്പെടുന്ന മറ്റൊരു രോഗമാണ് മഞ്ഞപ്പിത്തം. മലിനമായ ഭക്ഷണമോ വെള്ളമോ ആണ് മഞ്ഞപ്പിത്തം വരുന്നതിനും പ്രധാന കാരണം. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെയാണ് ബാധിക്കുന്നത്. ചർമം മഞ്ഞനിറത്തിൽ കാണപ്പെടുക, മഞ്ഞനിറത്തിലുള്ള മൂത്രം, കണ്ണിന് മഞ്ഞനിറം വരിക തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ രോഗലക്ഷണങ്ങൾ.