തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (KITTS) കേരള അക്കാദമി ഫോർ സ്കിൽസ് എക്സെലൻസും (KASE) ചേർന്നു വനിതകൾക്കായി സംഘടിപ്പിക്കുന്ന ‘സങ്കൽപ് നൈപുണ്യ’ പരിശീലന പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ വിമൻ ഡെലിവറി എക്സിക്യൂട്ടീവ് പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 40 ദിവസത്തേക്കാണ് കോഴ്സ്. എസ്.എസ്.എൽ.സി.യാണ് യോഗ്യത. പ്രായപരിധി 18-45 നും മധ്യേ.
ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷ 11 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0484-2401008, 9446323937.

