ന്യൂഡല്‍ഹി: രാജ്യത്ത് ആയിരം പേരില്‍ 1.96 എന്നതാണ് നിലവില്‍ നഴ്‌സിംഗ് രംഗത്ത് ജോലി ചെയ്യുന്നവരുടെ കണക്ക്. അതിനാല്‍ നഴ്‌സുമാരുടെ എണ്ണം കൂട്ടാന്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയില്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ മൂന്നൂറു കിടക്കകള്‍ ഉള്ള ആശുപത്രികള്‍ക്കും നഴ്സിംഗ് പഠിപ്പിക്കാന്‍ അനുമതി ലഭിക്കും. നൂറ് സീറ്റ് ഇത്തരം കോളേജുകള്‍ക്ക് ലഭിക്കും. നഴ്സിംഗ് കോളേജ് തുടങ്ങുന്ന സ്ഥലവുമായി ബന്ധപ്പെട്ട നിബന്ധന എടുത്തു കളഞ്ഞിട്ടുണ്ട്. ഇത് കൂടാതെ നഴ്സിംഗ് ബിരുദ, ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ക്കും ഇളവ് നല്‍കിയതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

