തൃശ്ശൂര്‍: കാഞ്ഞാണി സിംല തിയേറ്ററില്‍ നവ്യാ നായര്‍ നായികയായ ‘ഒരുത്തീ’ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പ്രദര്‍ശനം നടത്തി. മോണിങ് ഷോക്ക് ശേഷം നവ്യാ നായര്‍ നേരിട്ടെത്തി കുടുംബശ്രീ പ്രവര്‍ത്തകരുമായി സംവദിക്കുകയും, നടിയെ നേരിട്ട് കണ്ടതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആവേശത്തിലാവുകയും ചെയ്തു.
നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തവും വ്യത്യസ്തവുമായിട്ടുള്ള ഒരു കഥാപാത്രമായാണ് നവ്യ നായര്‍ ചിത്രത്തിലെത്തിയത്. എസ് സുരേഷ് ബാബുവാണ് ഒരുത്തീയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സൈജു കുറുപ്പ് സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശ്ശൂര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കുടുംബശ്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സ്ത്രീപക്ഷ സിനിമയായ ‘ഒരുത്തീ’ പ്രത്യേകം പ്രദര്‍ശിപ്പിച്ചത്.

