തിരുവനന്തപുരം: മണ്ണെണ്ണയുടെ വിലവര്‍ധിപ്പിച്ചതിലുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നു ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍ പഞ്ഞു.
‘മത്സ്യബന്ധന മേഖലയെ ഉള്‍പ്പെടെ ബാധിക്കുന്ന ക്രൂരമായ നടപടിയാണു കേന്ദ്രത്തിന്റേത്. വില കൂട്ടിക്കൊണ്ടിരുന്നാല്‍ സംസ്ഥാനത്തിനു സബ്‌സിഡി അതിനനുസരിച്ചു നല്‍കാന്‍ പരിമിതിയുണ്ട്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും കണ്ട് ആവശ്യപ്പെടും’- മന്ത്രി ഉറപ്പു നല്‍കി.
അതേസമയം, റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് 28 രൂപ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. നിലവില്‍ ലീറ്ററിന് 53 രൂപയുള്ളത് 81 ആക്കുമെന്നാണ് വിവരം. ഫെബ്രുവരിയില്‍ എണ്ണക്കമ്പനികള്‍ വിലയില്‍ ലീറ്ററിന് 6 രൂപയിലേറെ വര്‍ധന വരുത്തിയെങ്കിലും കേരളത്തില്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.

