ഐപിഎല്ലില്‍ ഡല്‍ഹിയെ പൂട്ടി ഗുജറാത്ത്‌

പൂനെ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം.

ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു. നാലു വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനും രണ്ട് വിക്കെറ്റെടുത്ത മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഡല്‍ഹിയെ എറിഞ്ഞിട്ടത്. രണ്ട് മത്സരങ്ങളില്‍ ഗുജറാത്തിന്റെ രണ്ടാം ജയവും ഡല്‍ഹിയുടെ ആദ്യ തോല്‍വിയുമാണിത്. സ്‌കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 171-6, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 157-9.