തിയേറ്റര്‍ റിലീസിന് ശേഷം ഉടന്‍ തന്നെ സിനിമകള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാനാവില്ല ; നിലപാട് കടുപ്പിച്ച് ഫിയോക്‌

പുതിയതായി റിലീസ് ചെയ്യുന്ന സിനിമകള്‍ തിയേറ്ററില്‍ നിന്നും ഒ.ടി.ടി.യിലേക്ക് പോകുന്നതിനെതിരെ നിലപാട് കടുപ്പിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. തിയേറ്റര്‍ റിലീസിന് ശേഷം 42 ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ സിനിമ ഒ.ടി.ടി.യില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കൂവെന്നും, ഇത് കര്‍ശനമായും നടപ്പിലാക്കുമെന്നും സംഘടന വ്യക്തമാക്കി.

തിയേറ്റര്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും പല സിനിമകളും ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിന് തയ്യാറാകുന്നത് ഫിയോക് അംഗങ്ങളില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലായിരുന്നു സല്യൂട്ട് സിനിമാ വിഷയത്തില്‍ നടന്‍ ദുല്‍ഖറിനെതിരെ ഫിയോക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, പിന്നീട് ചിത്രവുമായി ബന്ധപ്പെട്ട നിയമ വശങ്ങള്‍ പരിഗണിച്ച് സംഘടന വിലക്ക് പിന്‍വലിച്ചിരുന്നു.