തിരുവനന്തപുരം: തെക്കൻ കേരളത്തിൽ റംസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ ആരംഭിക്കും. പാളയം ഇമാമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായതോടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
അതേസമയം, റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്നും കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയാണ് പ്രഖ്യാപനം നടത്തിയിരുന്നത്.
എന്നാൽ, മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയയിലും യുഎഇയിലും ശനിയാഴ്ച്ച മുതൽ റമദാൻ വ്രതം ആരംഭിച്ചിരുന്നു. ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഞായറാഴ്ച്ച മുതൽ റംസാൻ വ്രതം ആരംഭിക്കും.

