ന്യൂഡൽഹി: അന്റാർട്ടിക് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. അന്റാർട്ടിക്ക് ഉടമ്പടിയിൽ ഒപ്പുവെച്ച് 40 വർഷങ്ങൾക്ക് ശേഷമാണ് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചത്. അന്റാർട്ടിക്ക് ഭൂഖണ്ഡത്തിലെ സന്തുലിതാവസ്ഥ നിലനിർത്താനായി ഗവേഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് സർക്കാർ ബിൽ കൊണ്ടുവന്നത്. സർക്കാർ അനുമതിയില്ലാതെ അന്റാർട്ടിക് മേഖലയിലെ ഗവേഷണങ്ങൾ തടയുക എന്ന ലക്ഷ്യവും ബില്ലിനുണ്ട്. ജനവാസമില്ലാത്ത അന്റാർട്ടിക്കയിൽ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷാ വ്യവസ്ഥകൾ കൊണ്ടുവരിക എന്നതും ബില്ലിലൂടെ ലക്ഷ്യമിടുന്നു.
അന്റാർട്ടിക്ക് മേഖലയിൽ ഗവേഷകർക്കും യാത്രികർക്കും എന്തൊക്കെ അനുവദനീയമാണെന്നും അല്ലെന്നും ബില്ലിൽ വ്യക്തമാക്കുന്നു. അതേസമയം, പ്രതിപക്ഷ അംഗങ്ങൾ ബില്ലിൽ എതിർപ്പ് അറിയിച്ചു. ഇന്ത്യൻ നിയമത്തിൽ വിദേശ പൗരന്മാരെ എങ്ങനെ ഉൾപ്പെടുത്തുമെന്നും കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ഉന്നയിച്ച ചോദ്യം. ബിൽ സെലക്ട് കമ്മിറ്റിക്കോ ജോയിന്റ് കമ്മിറ്റിക്കോ കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സർക്കാറിന് അന്റാർട്ടിക്കയിൽ എന്ത് അധികാരമാണുള്ളതെന്ന് അറിയില്ലെന്ന് തൃണമൂൽ അംഗം സൗഗത റോയ് ചോദിക്കുന്നു.

