യുക്രൈന്‍ വിഷയം: ഇന്ത്യ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാത്തതില്‍ പ്രശംസിച്ച്‌ റഷ്യ

ന്യൂഡല്‍ഹി: യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാത്തത് അഭിനന്ദനാര്‍ഹമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജെ ലവ്‌റോവ്. ഇന്നലെയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ചയ്ക്കയി സര്‍ജെ ലവ്‌റോവ് ഡല്‍ഹിയിലെത്തിയത്.

അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എല്ലാം യുക്രൈന്‍ പ്രതിസന്ധിയിലേക്ക് ചുരുക്കാന്‍ ആണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് താല്‍പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ലെന്നും ലാവ്‌റോവ് ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും നയതന്ത്രത്തിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യ എപ്പോഴും അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.