ജൂനിയര് എന്ടിആര്, രാം ചരണ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന് എസ്എസ് രാജമൗലി അണിയിച്ചൊരുക്കിയ ആര്ആര്ആര് തിയേറ്ററുകളില് വിജയകരമായി ഒരാഴ്ച പൂര്ത്തിയാക്കി.
ഈ ഏഴ് ദിവസം കൊണ്ട് നിരവധി ബോക്സ് ഓഫീസ് റെക്കോര്ഡുകള് തകര്ത്താണ് ചിത്രം മുന്നേറിയത്. 700 കോടിയിലധികം കളക്ഷന് നേടാന് ചിത്രത്തിന് സാധിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കല്പ്പിക യുദ്ധമാണ് ആര്ആര്ആര്. കൊറോണ വൈറസ് പാന്ഡെമിക് കാരണം ഒന്നിലധികം തവണ മാറ്റിവച്ചതിന് ശേഷം ചിത്രം ഒടുവില് മാര്ച്ച് 25 ന് ആണ് റിലീസ് ചെയ്തത്.

