ആരോഗ്യപരമായി ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് റവ. കൊളസ്ട്രോൾ തീരെ കുറഞ്ഞ ധാന്യമാണിത്. അതിനാൽ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് റവ. നാരുകൾ, വൈറ്റമിനുകൾ, ആരോഗ്യകരമായ ഫാറ്റുകൾ എന്നിവ ധാരാളം റവയിൽ അടങ്ങിയിട്ടുണ്ട്. റവയിലെ ന്യൂട്രിയന്റുകൾ ഹൃദയാരോഗ്യം കാത്തു സൂക്ഷിയ്ക്കും. പ്രമേഹ രോഗികൾക്കും റവ കഴിക്കാം. ഊർജം പ്രദാനം ചെയ്യാനും റവയ്ക്ക് കഴിവുണ്ട്.
മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളമായി റവയിലുണ്ട്. ഇതിലടങ്ങിയിരിയ്ക്കുന്ന വൈറ്റമിൻ ഇ, ബി എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാൻ ഏറെ സഹായിക്കും.
ഇതിലെ പൊട്ടാസ്യം കിഡ്നി ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് പ്രതിരോധം നൽകുന്ന ഒന്നു കൂടിയാണ് ഇത്. ഇതിലെ സെലേനിയമാണ് ഈ ഗുണം നൽകുന്നത്. അയേൺ സമ്പുഷ്ടമാണ് റവ. ഒരു കപ്പ് റവയിൽ ദിവസവും വേണ്ട അയേണിന്റെ 8 ശതമാനം അടങ്ങിയിട്ടുണ്ട്. അതിനാൽ വിളർച്ചയ്ക്കുള്ള പരിഹാരം കൂടിയാണിത്.

