കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനയച്ച യഥാര്‍ഥ കത്ത് സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍നിന്ന് അന്വേഷണ സംഘം കണ്ടെത്തി.
കത്തിന്റെ പകര്‍പ്പ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പള്‍സര്‍ സുനിയുടെ അമ്മയുടെ കൈവശം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിനുശേമാണ് യഥാര്‍ഥ കത്ത് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വീട്ടില്‍നിന്ന് സംഘം കണ്ടെത്തുന്നത്. കേസിലെ നിര്‍ണായമായ കണ്ടെത്തലാണ് ഈ കത്ത്. കത്തിന്റെ ആധികാരികത ഉറപ്പിക്കാനായി പള്‍സര്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പരിശോധനയില്‍ കത്ത് യഥാര്‍ഥമാണെന്ന് ഉറപ്പായാല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യത്തില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകളുമായി മുന്നോട്ടുപോകാന്‍ സാധിക്കും.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നും വലിയ ഭീഷണി നേരിടുന്നുണ്ടെന്നുമുള്ള കാര്യങ്ങള്‍ പള്‍സര്‍ സുനി കത്തില്‍ വിശദീകരിക്കുന്നുണ്ട്.

