ഗൂഗിള്‍ പേയിലെ ടാപ് ടു ടാപ് ഫീച്ചര്‍

ഇന്ത്യയിലെ ജനപ്രിയ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേയില്‍ പണം അയക്കുന്നത് എളുപ്പമാക്കുന്ന ടാപ് ടു പേ ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. പൈന്‍ ലാബുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഒരു ഇന്‍സ്റ്റന്റ് ഡിജിറ്റല്‍ പേയ്മെന്റ് നടത്തുന്നതിന് ആവശ്യമായ മൊത്തം ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ഗൂഗിള്‍ പേ ചെയ്യുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ടാപ്പ് ടു പേ ഫീച്ചര്‍ ലഭ്യമാണ്. നിലവില്‍ ഇത് എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കിയിട്ടില്ല. എങ്ങനെയാണ് ടാപ് ടു പേ ഉപയോഗിക്കുന്നതെന്ന് നോക്കാം…

ഒരു പേയ്മെന്റ് നടത്തണമെങ്കില്‍ ഉപയോക്താക്കള്‍ പിഒഎസ് ടെര്‍മിനലില്‍ അവരുടെ ഫോണ്‍ ടാപ്പ് ചെയ്യണം. ഇതില്‍ പുതിയ ഫീച്ചര്‍ ഉണ്ടായിരിക്കും.

ഉപയോക്താവ് അവരുടെ യുപിഐ പിന്‍ ഉപയോഗിച്ച് ഫോണില്‍ നിന്നുള്ള പേയ്മെന്റ് ഓതന്റിക്കേഷന്‍ ചെയ്യുക

യുപിഐ പിന്‍ നല്‍കി കഴിഞ്ഞാല്‍, ഇടപാട് തടസ്സമില്ലാതെ നടക്കും. എന്നിരുന്നാലും ക്യുആര്‍ സ്‌കാനിംഗ് രീതിയുടെ കാര്യത്തിലെന്ന പോലെ ഇതിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്.