100 കോടി കടന്ന് മൈക്കിളപ്പനും പിള്ളേരും!

മമ്മൂട്ടി നായകനായി അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘ഭീഷ്മ പര്‍വം’ 100 കോടി ക്ലബില്‍. വേള്‍ഡ് വൈഡ് തിയേര്‍ കളക്ഷന്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ് തുടങ്ങിയവകളില്‍ നിന്നൊക്കെ ആകെ 115 കോടിയാണ് ഭീഷ്മ പര്‍വം നേടിയിരിക്കുന്നത്. തിയേറ്ററുകള്‍ വീണ്ടും തുറന്നതിനു പിന്നാലെ ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് ഭീഷ്മ പര്‍വം. നാളെ ചിത്രം ഹോട്ട്സ്റ്റാറിലൂടെ ഒടിടി പ്രേക്ഷകരിലേക്കെത്തും.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. തങ്ങളെയാകെ നിയന്ത്രിക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ക്കെതിരെ പടയൊരുക്കം നടത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. മികച്ച വിഷ്വലുകളും തകര്‍പ്പന്‍ സ്റ്റണ്ട് സീനുകളും അതിലും മികച്ച ഡയലോഗുകളും കൊണ്ട് ശ്രദ്ധേയമാണ് ചിത്രം.